
തിരുവനന്തപുരം: കേരളത്തില്‍ നാളെ മുതല്‍ മഴ വീണ്ടും ശക്തമാകുമെന്ന് മുന്നറിയിപ്പ്. കേരള തീരത്ത് മണിക്കൂറില്‍ 50 കി.മീ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും മത്സബന്ധനത്തിന് പോകരുതെന്ന് നിര്‍ദേശമുണ്ട്. തിങ്കളാഴ്ചയോടെ കാലവര്‍ഷം കേരളത്തില്‍ എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മാലിദ്വീപ്, ശ്രീലങ്ക, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ കാലവര്‍ഷം എത്തി. എറണാകുളം, തൃശൂര്‍, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.