ജൂൺ ഒന്നിന് സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കാൻ തീരുമാനം…

ജൂൺ ഒന്നിന് സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കാൻ തീരുമാനം. കൊ വിഡ് സാഹചര്യത്തിൽ ഇത്തവണയും ഓൺലൈനിലൂടെ തന്നെയാകും ക്ലാസുകൾ നടത്തുക. കൈറ്റ് വിക്ടേഴ്സ് ചാനലിലും ഓൺലൈനിലും കുട്ടികൾക്ക് ക്ലാസുകൾ ലഭിക്കും. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഇന്നുണ്ടാകും. പ്രവേശനോത്സവം സംബന്ധിച്ച തീരുമാനവും ഇന്നുണ്ടാകും. അധ്യായന വർഷം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഇന്ന് രാവിലെ 11.30ന് വാർത്താസമ്മേളനം നടത്തും.

May_2021-2ads-icl-snowview-

ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസുകളാണ് ജൂൺ ഒന്നിന് തുറക്കുക. പ്ലസ്ടു ക്ലാസുകൾ സംബന്ധിച്ച് വൈകാതെ തീരുമാനമുണ്ടാകും. എന്നാൽ പ്ലസ് വൺ പരീക്ഷകൾ പൂർത്തിയാകാത്ത തിനാൽ തീരുമാനം വൈകും.