
കേരളത്തിലെ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയടക്കം പന്ത്രണ്ടു പേർ ഉണ്ടായിരുന്ന ആദ്യ പട്ടിക മൂന്നംഗ പട്ടികയിലേക്ക് ചുരുങ്ങി. സിബിഐ ഡയറക്ടറെ തീരുമാനിക്കാൻ പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്ന യോഗത്തിൽ മൂന്നംഗ ചുരുക്കപട്ടികയ്ക്ക് രൂപം നൽകി. സിബിഐ ഡയറക്ടർ സ്ഥാനത്തേക്ക് ബെഹ്റ വരില്ലെന്ന് ഉറപ്പായി. പ്രധാനമന്ത്രിക്ക് പുറമെ ചീഫ് ജസ്റ്റിസ് എൻ വി രമണ, ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് അധിർ രഞ്ചൻ ചൗധരി എന്നിവർ ഉൾപ്പെട്ട സമിതിയാണ് യോഗം ചേർന്നത്.
എന്നാൽ പട്ടിക തയ്യാറാക്കിയ രീതിക്കെതിരെ കോൺഗ്രസ് പ്രതിഷേധം രേഖപ്പെടുത്തി. ലോക്സഭ കക്ഷി നേതാവ് അധിർരഞ്ജൻ ചൗധരി വിയോജനക്കുറിപ്പ് നല്കിയാണ് പ്രതിഷേധം അറിയിച്ചത്. അധികം വൈകാതെ തന്നെ സി.ബി.ഐ ഡയറക്ടറെ പ്രഖ്യാപിക്കുമെന്നാണ് വ്യക്തമാകുന്നത്.