
മണ്ണുത്തി: ബ്ലാക്ക് ഫംഗസ് ബാധിച്ച വലക്കാവിലെ വീട്ടമ്മയ്ക്ക് സൗജന്യചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി. സെക്രട്ടറി ജോസ് വള്ളൂർ മുഖ്യമന്ത്രിക്ക് നിവേദനം നൽകി. അതിഗുരുതരമായതിനാൽ തുടർചികിത്സ ലഭ്യമാക്കാണ് സ്വകാര്യ ആസ്പത്രിയിലേക്കു മാറ്റിയത്.ഇവർക്ക് ഒരു ദിവസം മുപ്പതിനായിരം രൂപയുടെ മരുന്ന് ഇഞ്ചക്ഷനും നൽകണം. നിലവിൽ ബ്ലാക്ക് ഫംഗസ് ബാധിതർക്ക് ചികിത്സ സൗജന്യമാണ്. എത്രയും പെട്ടെന്ന് മുഖ്യമന്ത്രി ഇടപെട്ട് ഇവർക്ക് ചികിത്സാസഹായം ലഭ്യമാക്കണമെന്ന് സെക്രട്ടറി ആവശ്യപ്പെട്ടു.