
കോഴിക്കോട് ബേപ്പൂരിൽ നിന്നും രണ്ടു ബോട്ടുകളിൽ പുറപ്പെട്ട 30 തൊഴിലാളികളെ കുറിച്ച് വിവരമില്ല. അജ്മീർ ഷാ, മിലാദ് എന്നീ ബോട്ടുകളാണ് അപടത്തിൽ പെട്ടത്. അജ്മീർ ഷാ ബോട്ട് എവിടെയാണെന്ന് യാതൊരു വിവരവും ലഭിച്ചിട്ടില്ല. രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാനായി ബേപ്പൂർ പോലീസ് ഗോവ പോലീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. എന്നാൽ ഗോവ തീരത്തു നിന്നും എട്ടു നോട്ടിക്കൽ മൈൽ അകലെ നങ്കൂരമിട്ടതായിരുന്നു മിലാദ് ബോട്ട്.
15 മത്സ്യത്തൊഴിലാളികളായിരുന്നു രണ്ടു ബോട്ടിലും ഉണ്ടായിരുന്നത്. ഇവർ തമിഴ്നാട് ബംഗാൾ സ്വദേശികളാണ്.