
കനത്ത മഴയില്‍ ജില്ലയില്‍ പരക്കെ നാശം. മണ്ണുത്തി നെല്ലങ്കരയില്‍ ആല്‍മരത്തിന്റെ കൊമ്പ് ഒടിഞ്ഞു വീഴുകയും. ചേര്‍പ്പ് പടിഞ്ഞാട്ട് മുറിയില്‍ ഓടിട്ട വീട് തകര്‍ന്നു വീണു തെക്കിനിയേടത്ത് വാസുവിന്റെ വീടാണ് തകര്‍ന്ന് വീണത് ഓട് വീണ് വാസുവിന് പരിക്ക് പറ്റിയിട്ടുണ്ട്. കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കുട്ടന്‍ കുളത്തിന്റെ മതില്‍ തകര്‍ന്നു. വിലങ്ങന്നൂരിലും വാണിയംപാറയിലും വീടിനു മുകളിൽ മരം വീണു . പലയിടങ്ങളിലും മഴയിൽ വൻ കൃഷി നാശം സംഭവിച്ചിട്ടുണ്ട് .