
കോവിഡ്-19 രണ്ടാം തരംഗം കോര്പ്പറേഷന് പരിധിയില്‍ പടരുന്ന സാഹചര്യത്തില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് രോഗപ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന 55 ഡിവിഷനിലേയും ക്ലീന്‍ ആര്‍മി അംഗങ്ങളുടെ ആരോഗ്യ സുരക്ഷയ്ക്കും കോവിഡ്-19 സ്ഥിരീകരിച്ച് 17 ദിവസം പൂര്‍ത്തീകരിച്ച വീടുകളില്‍ അണുനശീകരണം ചെയ്യുന്നതിനും ഓരോ ഡിവിഷനിലേയ്ക്കും പള്‍സ് ഓക്സിമീറ്റര്‍, ട്രിപ്പിള്‍ ലെയര്‍ മാസ്ക്, സര്‍ജിക്കല്‍ ഗ്ലാസ്സ്, ബ്ലീച്ചിങ്ങ് പൗഡര്‍, ഫെയ്സ് ഷീല്‍ഡ്, പി.പി.കിറ്റ്, സോഡിയം ഹൈപ്പോ, സ്പ്രേയര്‍ തുടങ്ങിയവ അടങ്ങുന്ന 15000 രൂപയുടെ ആരോഗ്യസുരക്ഷാ സാമഗ്രികള്‍ മേയര്‍ എം.കെ.വര്‍ഗ്ഗീസ് കൗണ്‍സിലര്‍മാര്‍ക്ക് കൈമാറി.
സ്റ്റാന്റിങ്ങ്കമ്മിറ്റി ചെയര്മാന്മാരായ പി.കെ.ഷാജന്, വര്‍ഗ്ഗീസ് കണ്ടംകുളത്തി, കൗണ്‍സിലര്‍മാരായ പൂര്‍ണ്ണിമ സുരേഷ്, സുനില്‍രാജ്, സിന്ദു ആന്റോ, റെജി ജോയ്, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ബാലസുബ്രഹ്മണ്യം എന്നിവര്‍ സന്നിഹിത രായിരുന്നു. തൃശൂര്‍ കോര്പ്പറേഷന് കൗണ്‍സില്‍ യോഗം കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി എടുക്കുന്ന തീരുമാനങ്ങള്‍ യുദ്ധകാലാടി സ്ഥാനത്തിലാണ് ആരോഗ്യവിഭാഗം നടപ്പിലാക്കി വരുന്നത്.