തൃശൂര്‍ കോര്‍പ്പറേഷന്‍റെ രണ്ടാമത്തെ സമൂഹ അടുക്കള ആരംഭിച്ചു…

samooha adukkala kitchen thrissur

കോവിഡ് 19 രണ്ടാംഘട്ട വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ കോവിഡ് രോഗികള്‍ക്കായി ഏപ്രില്‍ 27-ന് ഒല്ലൂരില്‍ സമൂഹഅടുക്കള ആരംഭിച്ചിരുന്നു. രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതിന്‍റെ ഭാഗമായി കോര്‍പ്പറേഷന്‍ തലത്തിലുള്ള രണ്ടാമത്തെ സമൂഹഅടുക്കള ചൊവ്വാഴ്ച്ച കൂര്‍ക്കഞ്ചേരി മേഖലാ ഓഫീസിന് കീഴിലുള്ള കമ്മ്യൂണിറ്റി ഹാളില്‍ ആരംഭിച്ചു.

നിലവില്‍ കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ പ്രദേശത്തേയ്ക്കും ഭക്ഷണം നല്‍കിവന്നിരുന്നത് ഒല്ലൂര്‍ സമൂഹഅടുക്കളയില്‍ നിന്നായിരുന്നു. ഇത് അപര്യാ പ്തമായ സാഹചര്യത്തിലാണ് കൂര്‍ക്കഞ്ചേരിയില്‍ സമൂഹഅടുക്കള ആരംഭിച്ചത്.

കൂര്‍ക്കഞ്ചേരി കമ്മ്യൂണിറ്റി ഹാളില്‍ ആരംഭിച്ച സമൂഹ അടുക്കളയില്‍ നിന്നും കൂര്‍ക്കഞ്ചേരി, അയ്യന്തോള്‍ എന്നീ പ്രദേശത്തേയ്ക്കാണ് ഭക്ഷണം നല്‍കുക. മേയര്‍ എം.കെ.വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ സ്റ്റാന്‍റിങ്ങ് കമ്മിറ്റി ചെയര്‍മാന്മാരായ പി.കെ.ഷാജന്‍, വര്‍ഗ്ഗീസ് കണ്ടം കുളത്തി, സാറാമ്മാ റോബ്സണ്‍, കൗണ്‍സിലര്‍മാരായ സി. പി. പോളി, എ. ആര്‍. രാഹുല്‍നാഥ്, ലിംന മനോജ്, ജയപ്രകാശ് പൂവത്തിങ്കല്‍, എബി വര്‍ഗ്ഗീസ്, ആന്‍സി ജേക്കബ്ബ്, വിനീഷ് തയ്യില്‍, സജിത ഷിബു, സെക്രട്ടറി വിനു സി.കുഞ്ഞപ്പന്‍, അഡീഷണല്‍ സെക്രട്ടറി അരുണ്‍കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.