കേരളത്തിന് കുരുന്നുകളുടെ കൈത്താങ്ങ്…

thrissur_vartha_news_covid

വാടാനപ്പള്ളി വലിയകത്ത് വീട്ടിൽ സൈഫുദ്ദീൻ്റെയും – നെബിത ദമ്പതികളുടെ മക്കളായ ഹയാ ഫത്തിമ . ആസിയ ഹനാൻ പെരുന്നാളിൻ പുതിയ വസ്ത്രങ്ങളും കളിപ്പാട്ടങ്ങളും വാങ്ങുന്നതിൻ വേണ്ടി മാതാപിതാക്കളും ബന്ധുക്കളും സമ്മാനമായി നൽകുന്ന പണം ഈ കുഞ്ഞുമക്കൾ സ്വരൂപിച്ചിരുന്നു. വാക്സിൻ ചലഞ്ച്‌ ജനങ്ങൾ ഏറ്റെടുക്കുന്നത്‌ മാധ്യമങ്ങളിലൂടെ കണ്ട കുട്ടികൾ. കൂട്ടിവച്ചിരുന്ന മുഴുവൻ രൂപയും കുട്ടികൾ കോവിഡ്‌ ചലഞ്ചിലേക്ക്‌ സംഭാവനയായി നൽകാൻ തീരുമാനിച്ചു.

thrissur news

കഴിഞ്ഞ ദിവസം സൈഫുദ്ദീൻ , കോവിഡ് പ്രവർത്തങ്ങൾ നേതൃത്വം നൽകുന്ന RRT കോഡിനേറ്റർ ഫഹദിനെ വിളിക്കുകയും കാര്യങ്ങൽ അവതരിപ്പിക്കുകയും ഇന്ന് രാവിലെ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ശാന്തി ഭാസി ഒന്നാം വാർഡ് മെമ്പർ സരിത RRT കോഡിനേറ്റർ ഫഹദ് , ശ്രീജിത്ത് എന്നിവർ സൈഫുദ്ദീൻ്റെ വീട്ടിൽ എത്തുകയും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്ശാന്തി ഭാസി കുട്ടികളിൽ നിന്നും പണം ഏറ്റു ഏറ്റുവാങ്ങുകയും കുട്ടികളെ മാത്രകപരമായ പ്രവർത്തനം നടത്തിയ കുട്ടികളെ അഭിനന്ദിക്കുകയും ചെയ്തു.