വടക്കാഞ്ചേരി: കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് നാടുവിട്ട് യുവതിയും സുഹൃത്തും റിമാൻഡിൽ. ആലപ്പുഴ ജില്ലയിലെ കരിയില കുളങ്ങരയിലുളള ലോഡ്ജിൽ നിന്നാണ് വടക്കാഞ്ചേരി പോലീസ് ഇവരെ പിടികൂടിയത്.
രണ്ടും നാലും വയസ്സുള്ള കുഞ്ഞുങ്ങളെ ഉപേക്ഷിച്ച് പോയ പുന്നംപറമ്പ് പെങ്ങാലി വീട്ടിൽ രജിത (24), കടങ്ങോട് മുക്കിലപീടിക പുളിക്കൽ വീട്ടിൽ ജിതിൻ(27) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത്.