മെയ്​ നാല്​ മുതൽ ഒമ്പത്​ വരെ സംസ്ഥാനത്ത്​ കടുത്ത നിയന്ത്രണങ്ങൾ..

സംസ്ഥാനത്ത് കോവിഡ്​ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ​ ശനി, ഞായർ ദിവസങ്ങളിൽ തുടരുന്ന നിയന്ത്രണങ്ങൾക്ക്​ പുറമെ ചൊവ്വ മുതൽ ഞായർ വരെ (മെയ്​ 4 മുതൽ 9 വരെ) സംസ്ഥാനത്ത്​ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. ദുരന്ത നിവാരണ നിയമം ഉപയോഗിക്കണ്ട സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്ന്​ മുഖ്യമ​ന്ത്രി പിണറായി വിജയൻ അറിയിച്ചു. ഇന്നലെ ചേർന്ന അവലോകന യോഗത്തിലാണ് തീരുമാനം. ഓക്​സിജൻ എത്തിക്കുന്നതിൽ ഒരു പ്രശ്​നവുമുണ്ടാകില്ലെന്ന്​ ഉറപ്പു വരുത്തുമെന്നും അ​തിന്​ പൊലീസ്​ ഫലപ്രദമായി ഇഇടപെടണമെന്നും അദ്ദേഹം പറഞ്ഞു.

thrissur district

1- ടി.വി സീരിയൽ ഔട്ട്​ഡോർ, ഇൻഡോർ ഷൂട്ടിങ്ങുകൾ​ നിർത്തിവെക്കും. 2- പച്ചക്കറി, മീൻ മാർക്കറ്റുകളിൽ കച്ചവടക്കാർ രണ്ട്​ മീറ്റർ അകലംപാലിക്കുകയും രണ്ട്​ മാസ്​ക്​ ധരിക്കുകയും വേണം. 3- സാധിക്കുമെങ്കിൽ കൈയുറയും ധരിക്കണം. 4- സാധനങ്ങൾ വീടുകളിലെത്തിച്ചു നൽകാൻ കച്ചവടക്കാൻ ശ്രമിക്കണം. 5- ബാങ്കുകളുടെ പ്രവർത്തന സമയം ഉച്ചക്ക്​ രണ്ടു മണി വരെയായി നിജപ്പെടുത്തിയിട്ടുണ്ട്​. അത്​ പാലിക്കാൻ ബാങ്കുകാർ തയാറാവണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. 6-

നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നു വെന്ന്​ ഉറപ്പു വരുത്താൻ വാർഡുകളിൽ 20 പേരടങ്ങിയ സന്നദ്ധ സംഘങ്ങളുടെ പ്രവർത്തനം ശക്തിപ്പെടുത്തും. 7- പൊലീസിന്‍റെ സ്ക്വാഡുകൾ വാഹന പരിശോധനയും ശക്തമാക്കും. 8- ഓരോരുത്തരും സ്വയം ലോക്​ഡൗണിലേക്ക്​ പോകേണ്ട സാഹചര്യമാണിത്​. അതിനാൽ തന്നെ ‘സെൽഫ്​ ​ലോക്​ഡൗൺ’ എന്ന ആശയമാണ്​ സർക്കാർ മുന്നോട്ടു വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.