തൃശ്ശൂർ പൂരം നടക്കുന്നതിന്റെ ഭാഗമായി വാഹന ഗതാഗതം സംബന്ധിച്ച അറിയിപ്പ്…

THRISSUR_POORAM_ICL

 

തൃശ്ശൂർ പൂരം നടക്കുന്നതിന്റെ ഭാഗമായി തൃശ്ശൂർ നഗരത്തിലും പരിസരപ്രദേശങ്ങളിലും 23.04.2020 തിയ്യതി കാലത്ത് 06.00 മണി മുതൽ 24.04.2021 പകൽപൂരം കഴിയുന്നത് വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. പൂരം ദിവസം (23.04.2021) സ്വരാജ് റൌണ്ടിലേക്ക് വാഹന ഗതാഗതം അനുവദിക്കുന്നതല്ല. എല്ലാ വാഹനങ്ങളും നഗരത്തിനു പുറത്തുകൂടി വഴിതിരിച്ചുവിടും.

പാലക്കാട്, പീച്ചി ബസ്സുകൾ കിഴക്കേക്കോട്ട വഴി ശക്തൻ സ്റ്റാൻഡിൽ പ്രവേശിക്കേണ്ടതും, മാന്ദാമംഗലം, പുത്തൂർ, വലക്കാവ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും സർവ്വീസ് നടത്തുന്ന ബസ്സുകൾ ഇക്കണ്ടവാര്യർ റോഡ് വഴി ശക്തൻ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സർവ്വീസ് നടത്തേണ്ടതാണ്.

മണ്ണുത്തി, മുക്കാട്ടുക്കര, നെല്ലങ്കര ഭാഗത്ത് നിന്നും സർവ്വീസ് നടത്തുന്ന ബസ്സുകൾ കിഴക്കേകോട്ട, ബിഷപ്പ് പാലസ്, ചെമ്പൂക്കാവ്, ബാലഭവൻ, അശ്വനി ജംഗ്ഷൻ വഴി വടക്കേസ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സ്റ്റേഡിയം ജംഗ്ഷൻ വഴി സർവ്വീസ് നടത്തേണ്ടതാണ്.

ചേലക്കര, വടക്കാഞ്ചേരി, ഒറ്റപ്പാലം, പഴയന്നൂർ, തിരുവില്വാമല മെഡിക്കൽ കോളേജ്, അത്താണി, കൊട്ടേക്കാട് എന്നീ ഭാഗത്ത് നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ പെരിങ്ങാവ് കോലോത്തുംപാടം റോഡ് വഴി അശ്വനി വഴി വടക്കേസ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സർവ്വീസ് നടത്തേണ്ടതാണ്.

ചേറൂർ, പള്ളിമൂല, മാറ്റാമ്പുറം, കുണ്ടുക്കാട് ഭാഗത്ത് നിന്ന് സർവ്വീസ് നടത്തുന്ന ബസ്സുകൾ ബാലഭവൻ, രാമനിലയം അശ്വനി ജംങ്ഷനിലൂടെ വടക്കേസ്റ്റാൻഡിൽ പ്രവേശിച്ച് ഇൻഡോർ സ്റ്റേഡിയം ജംഗ്ഷൻ വഴി തിരികെ സർവ്വീസ് നടത്തേണ്ടതാണ്.

വാടാനപ്പിള്ളി, അന്തിക്കാട്, കാഞ്ഞാണി, കുന്ദംകുളം, കോഴിക്കോട്, ഗുരുവായൂർ, തുടങ്ങി പൂങ്കുന്നം വഴി വരുന്ന എല്ലാ ബസുകളും ശങ്കരയ്യ റോഡ്, പൂത്തോൾ, ദിവാൻജിമൂല, മാതൃഭൂമി വഴി ശക്തൻ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സർവ്വീസ് നടത്തേണ്ടതാണ്.

thrissur district

അടാട്ട്, അയ്യന്തോൾ എന്നീ ഭാഗങ്ങളിൽ നിന്നും വരുന്ന ബസ്സുകൾ പടിഞ്ഞാറേകോട്ടയിൽ സർവ്വീസ് അവസാനിപ്പിച്ച് തിരികെ സർവ്വീസ് നടത്തേണ്ടതാണ്.

കൊടുങ്ങല്ലൂർ, ഇരിങ്ങാലക്കുട, തൃപ്ര‍യാർ, ചേർപ്പ് തുടങ്ങി കൂർക്കഞ്ചേരി വഴി വരുന്ന എല്ലാ ബസ്സുകളും ബാല്യ ജംഗ്ഷൻ വഴി ശക്തൻ സ്റ്റാൻഡിൽ പ്രവേശിച്ച് തിരികെ സർവ്വീസ് നടത്തേണ്ടതാണ്.

ഒല്ലൂർ, ആമ്പല്ലൂർ, വരന്തരപ്പിള്ളി തുടങ്ങിയ ഭാഗത്ത് നിന്നും വരുന്ന ബസ്സുകൾ മുണ്ടുപ്പാലം ജംഗ്ഷൻ വഴി ശക്തൻ സ്റ്റാൻഡിൽ എത്തി തിരികെ സർവ്വീസ് നടത്തേണ്ടതാണ്