
വടക്കുംനാഥന്റെ തെക്കെ ഗോപുര വാതിൽ തുറന്നതോടെ പൂര വിളംബരമായി. വർഷങ്ങളായി തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എന്ന ലക്ഷണം തികഞ്ഞ നാട്ടുകൊമ്പന്റെ പുറത്തെഴുന്നള്ളിയാണ് ഭഗവതി നട തുറക്കുക. ഇത്തവണ എറണാകുളം ശിവകുമാർ എന്ന കൊമ്പന്റെ പുറത്തേറിയായിരുന്നു ഭഗവതിയുടെ എഴുന്നള്ളത്ത്.
തിരുവമ്പാടി ദേവസ്വം ഒരു ആനപ്പുറത്ത് പ്രതീകാത്മകമായി മാത്രമാണ് പൂര ചടങ്ങുകൾ നടത്തുക.തിരുവമ്പാടി വിഭാഗത്തിന്റെ തീരുമാനം തന്നെയാണ് എട്ടു ഘടക ക്ഷേത്രങ്ങളും സ്വീകരിച്ചിരി ക്കുന്നത്. എന്നാൽ പാറമേക്കാവ് വിഭാഗം 15 ആന പുറത്ത് തന്നെയാണ് പൂരം നടത്തുക.