
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഓഫീസില്‍ മോഷണം. ജയിലിലെ പ്രധാന ഗെയിറ്റിനു സമീപത്ത് ഓഫീസിൻ്റെ പൂട്ട് തകര്‍ത്ത് അകത്തു കയറിയ മോഷ്ടാവ് മേശവലിപ്പില്‍ സൂക്ഷിച്ച 1,95,600 രൂപ കവര്‍ന്നു. സംഭവത്തെ തുടര്‍ന്ന് ടൗണ്‍ പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും ജയിലിലെത്തി പരിശോധന നടത്തി. മോഷണത്തില്‍ വളരെ വൈദഗ്ധ്യം നേടിയയാള്‍ക്ക് മാത്രമേ ജയിലില്‍ മോഷണം നടത്താകൂവെന്ന നിഗമനത്തിലാണ് പൊലീസ്
.