
കോവിഡ് രണ്ടാംതരംഗം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ചുമത്തും. പകര്‍ച്ചവ്യാധി നിയന്ത്രണ നിയമപ്രകാരമാണ് പിഴ ഈടാക്കുക. പൊതുപരിപാടി തുറസ്സായ സ്ഥലത്താണെങ്കില്‍ 150 പേര്‍ക്കും അടച്ചിട്ട മുറിയില്‍ 75പേര്‍ക്കും പങ്കെടുക്കാനാണ് അനുമതി. നിരോധനം ലംഘിച്ച് പൊതുസ്ഥലങ്ങളില്‍ കൂട്ടം കൂടിയാല്‍ 5000 രൂപ പിഴയീടാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.
മറ്റ് വിലക്കുകള്‍ക്കുള്ള പിഴ.. ● കോവിഡ് ബാധിത സ്ഥലങ്ങളിലേക്ക് അനാവശ്യമായി പ്രവേശിച്ചാല്‍ 500 രൂപ ● അതിഥിത്തൊഴിലാളികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ 500 രൂപ ● അനാവശ്യമായി വാഹനവുമായി പുറത്തിറങ്ങിയാല്‍ 2000 രൂപ ● ഹോട്ടലുകളും കടകളും രാത്രി ഒമ്ബതിന് അടയ്ക്കണം. ഹോട്ടലുകളില്‍ പകുതിയില്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിച്ചാല്‍ 3000 രൂപ ● നിര്‍ദേശം ലംഘിച്ച് സ്കൂള്‍, ഓഫീസ്, മാള്‍ തുറന്ന് പ്രവര്‍ത്തിച്ചാല്‍ 2000 രൂപ ● നിയന്ത്രണം ലംഘിച്ച് കട, ഫാക്ടറി, വ്യവസായ സ്ഥാപനം, സംരംഭങ്ങള്‍ തുടങ്ങിയവ തുറന്നുപ്രവര്‍ത്തിപ്പിച്ചാല്‍- രണ്ടു വര്‍ഷംവരെ തടവോ 1000 രൂപ പിഴയോ രണ്ടും കൂടെയോ ● മരണാനന്തരചടങ്ങിന് ഒരു സമയം പരമാവധി 20 പേരില്‍ കൂടുതല്‍ പേര് പങ്കെടുക്കുകയോ അവര്‍ മാസ്ക് ധരിക്കാതിരിക്കുകയോ, സാമൂഹ്യ അകലം പാലിക്കാതിരിക്കുകയോ കോവിഡ് രോഗം സംശയിക്കപ്പെട്ട വ്യക്തിയുടെ സംസ്കാര ചടങ്ങിനുള്ള ചട്ടം ലംഘിക്കുകയോ ചെയ്താല്‍ 2000 രൂപ ● അനുമതി ഇല്ലാതെ ഗെറ്റ് ടുഗതര്‍, ധര്‍ണ, പ്രതിഷേധം, പ്രകടനങ്ങള്‍, മറ്റ് തരത്തിലുള്ള കൂട്ടം ചേരല്‍ എന്നിവ നടത്തിയാലോ പരമാവധി 10ല്‍ കൂടുതല്‍ പേര് പങ്കെടുക്കുകയോ അവര്‍ തമ്മില്‍ സാമൂഹ്യ അകലം പാലിക്കാതിരിക്കുകയോ ചെയ്താല്‍ 3000 രൂപ പിഴ ● കടകളിലും മറ്റ് വ്യാപാര സ്ഥാപനങ്ങളിലും ഒരു സമയം പരമാവധി 20 പേരില്‍ കൂടരുത്. കടയുടമ സാനിറ്റൈസര്‍ നല്‍കാതെ ഇരുന്നാല്‍ 3000 രൂപ പിഴ.