
ആരോഗ്യമന്ത്രി കെ.കെ ശൈലജ ക്വാറന്റൈനില്‍. മകന്‍ ശോഭിത്തിനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മന്ത്രി ക്വാറന്റൈനില്‍ പോയത്. ആരോഗ്യമന്ത്രി തന്നെയാണ് ഇക്കാര്യം ഫെയ്സ്ബുക്ക് പേജിലൂടെ അറിയിച്ചത്. ഫെയ്സ്ബുക്ക് കുറിപ്പ്… പ്രിയമുള്ളവരെ എന്റെ മകന്‍ ശോഭിത്തും ഭാര്യയും കൊവിഡ് പോസിറ്റീവ് ആയിരിക്കുന്നു. അവരുമായി പ്രൈമറി കോണ്‍ടാക്‌ട് വന്നതിനാല്‍ ഞാന്‍ ക്വാറന്റൈനില്‍ കഴിയാന്‍ തീരുമാനിച്ചിരിക്കുകയാണ്. രോഗ ലക്ഷണങ്ങള്‍ ഒന്നും ഇല്ലെന്നും കഴിഞ്ഞ ദിവസങ്ങളില്‍ ഓണ്‍ലൈന്‍ മീറ്റിങ്ങുകള്‍ മാത്രമാണ് നടത്തിയിരുന്നതെന്നും കെ.കെ ശൈലജ അറിയിച്ചു.