
കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു… സംസ്ഥാനത്ത് കോവിഡ് നിയന്ത്രണം ശക്തമാക്കുന്നു. പൊതുപരിപാടികൾ രണ്ടു മണിക്കൂർ മാത്രം. നാളെ മുതൽ ഹോട്ടൽ ഉൾപ്പെടെ എല്ലാ കടകളും രാത്രി 9 മണിക്ക് അടക്കണം. ഹോട്ടലുകളിൽ പരമാവധി പാർസൽ ആക്കണം. പൊതുപരിപാടികളിൽ 200 പേരിൽ കൂടുതൽ പാടില്ല. അടച്ചിട്ട മുറികളിൽ ഉള്ള പരിപാടികളിൽ 100 പേർ മാത്രമാണ് അനുമതി നൽകിയിരിക്കുന്നത്. തീരുമാനം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല യോഗത്തിൽ.