മലയാളത്തിൽ  ഹജ്ജ് യാത്രാ  വിവരണം എഴുതിയ  ആദ്യ വനിത Dr. നസീഹത്ത്  ഖലാം  അന്തരിച്ചു…

തിരുവനന്തപുരം  കല്ലറ  പാങ്ങോട്  മന്നാനിയ  കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് ജീവനക്കാരിയും “സഹയാത്രികർക്കു സലാം “എന്ന ഹജ്ജ്  യാത്രാ  വിവരണ ഗ്രന്ഥത്തിന്റെ രചയിതാവുമായ Dr നസീഹത്ത്  ഖലാം   ആകസ്മികമായ രോഗബാധയാൽ  മരണമടഞ്ഞു.54 വയസ്സ്. പെരിങ്ങമ്മല ഇക്ബാൽ കോളേജിൽ ഫിസിക്സ്‌  പ്രൊഫസർ ആയിരുന്ന Dr LA    ഖലാമിന്റെ  ഭാര്യയും പ്രമുഖ നാടക പ്രവർത്തകൻ  വക്കം  ഷക്കീറിന്റെ സഹോദരി പുത്രിയും ഏഷ്യാവിഷൻ മാനേജിങ്  ഡയറക്ടർ നിസ്സാർ  സെയ്ദിന്റെ സഹോദരിയുമാണ്.

thrissur news

ലൈബ്രറി  സയൻസിൽ  ഡോക്ടറേറ്റ് നേടിയ  നസീഹത്ത്  ഖലാം  ഭർത്താവുമൊത്തു നടത്തിയ ഹജ്ജ്  തീർഥാടനത്തിലെ സുപ്രധാന വിവരങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട് രചിച്ച “സഹയാത്രികർക്കു സലാം “എന്ന പുസ്തകം യുഎഇ യിൽ   ചിരന്തന പ്രസിദ്ധീകരിക്കുകയും ആയിരക്കണക്കിന്  ആളുകൾക്ക് ഹജ്ജ് യാത്രയുടെ പ്രചോദനം ആവുകയും ചെയ്തിരുന്നു . പിതാവ് പരേതനായ  സെയ്ദ് മുഹമ്മദ് ,മാതാവ് ആരിഫ ബീവി  മക്കൾ  ആസാദ് , അലി  മരുമകൾ അമീന അൻസാറുദിൻ.മറ്റു സഹോദരങ്ങൾ സീനത്ത് സലിം (പോസ്റ്റൽ ഡിപ്പാർട്മെന്റ് )സക്കീർ സെയ്ദ് (LIC)