
ഗുരുവായൂർ: ക്ഷേത്രത്തിൽ വിഷുക്കണിദർശനം 14-ന് പുലർച്ചെ രണ്ടരയ്ക്കാണ്. മൂന്നിന് കണിദർശനം കഴിഞ്ഞാൽ ഭഗവാന് തൈലാഭിഷേകം, വാകച്ചാർത്ത് തുടങ്ങിയ പതിവുചടങ്ങുകളിലേക്ക് കടക്കും. കോവിഡ് നിയന്ത്രണമുള്ളതിനാൽ ഇക്കൊല്ലവും കണിദർശനത്തിന് ഭക്തർക്ക് നാലമ്പലത്തിലേക്ക് പ്രവേശനമുണ്ടാകില്ല.