രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമാവുകയാണെങ്കിലും രാജ്യ വ്യാപകമായി ലോക്ഡൗൺ ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ…

Covid-updates-thumbnail-thrissur-places

രാജ്യത്ത് കൊറോണ വ്യാപനം രൂക്ഷമാവുകയാണെങ്കിലും രാജ്യ വ്യാപകമായി ലോക്ഡൗൺ ഉണ്ടാകില്ലെന്ന് കേന്ദ്ര സർക്കാർ. സംസ്ഥാനങ്ങളോട് നിയന്ത്രണങ്ങൾ കടുപ്പിക്കാനും കേന്ദ്രം നിർദ്ദേശിച്ചു. കൊറോണ വ്യാപനം രൂക്ഷമായി രിക്കുന്ന സംസ്ഥാനങ്ങളുമായി കേന്ദ്രം ചർച്ച നടത്തിയിരുന്നു. ഈ യോഗത്തിലാണ് തീരുമാനം സ്വീകരിച്ചത്.

കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത്, ഉൾപ്പെടെ 11 സംസ്ഥാനങ്ങളിലെ രോഗ വ്യാപനം വർദ്ധിച്ചുവരുകയാണ് രോഗ വ്യാപനം ദിവസേന കൂടിവരുന്ന സാഹചര്യത്തിൽ രാജ്യ വ്യാപകമായ ലോക്ഡൗൺ വേണം എന്ന് ചില സംസ്ഥാനങ്ങൾ ആവശ്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ രാജ്യം ഇനിയും ലോക്ഡൗണ്‌ലേയ്ക്ക് പോയാൽ അത് സാമ്പത്തിക മേഖലയിലുൾപ്പെടെ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കേന്ദ്രം വ്യക്തമാക്കി.

thrissur news

അതിനാൽ ലോക്ഡൗൺ സംബന്ധിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം. രോഗ വ്യാപനം വർദ്ധിച്ചിരിക്കുന്ന സംസ്ഥാനങ്ങൾ നിയന്ത്രണം കടുപ്പിക്കണമെന്നും കേന്ദ്രം അറിയിച്ചു. ഭാഗികമായ ലോക്ഡൗണോ നൈറ്റ് കർഫ്യൂവോ പ്രഖ്യാപിച്ചുകൊണ്ട് രോഗ വ്യാപനം നിയന്ത്രിക്കാമെന്നും കേന്ദ്രം നിർദ്ദേശിച്ചു. നിലവിൽ ആറ് സംസ്ഥാനങ്ങളാണ് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തിയിരി ക്കുന്നത്.