കുന്നംകുളത്ത് പൊലീസും കോൺ​ഗ്രസ്സ് പ്രവർത്തകരും തമ്മിൽ വാക്കേറ്റം…

കുന്നംകുളം: ​ഗതാ​ഗത നിയന്ത്രണം പാളിയതോടെ പ്രിയങ്ക ​ഗാന്ധിയെ സ്വീകരിക്കാൻ എത്തിയ കോൺ​ഗ്രസ്സ് പ്രവർത്തകരും പൊലീസും തമ്മിൽ നഗരത്തിൽ വാക്കേറ്റമുണ്ടായി. പ്രവർത്തരുമായാണ് വാക്കേറ്റമുണ്ടായത്. സ്ഥാനാർത്ഥി കെ ജയശങ്കറുൾപടേയുള്ളവർ പ്രവർത്തകരെ അനുനയിപ്പിച്ചു.

thrissur news

തൃശൂർ റോഡിൽ നിന്നും നഗരത്തിലേക്ക് വരികയായിരുന്ന വാഹനങ്ങളുടെ തിരിച്ചു വിട്ടതോടെ ഇവയെല്ലാം ന​ഗരസഭ വഴി ​ഗുരുവായൂർ റോഡിലേക്ക് എത്തി. പട്ടാമ്പി, തൃശൂർ റോഡുകളിൽ ​ഗതാ​ഗതം നിയന്ത്രിച്ച് ​ഗുരുവായൂർ റോഡിൽ തിരക്ക് കൂടുകയും ചെയ്തു. പുതുതായി എത്തിയ പൊലീസുകാർക്ക് കുന്നംകുളത്തിന്റെ ​ഗതാ​ഗത രീതി അറിയാതിരുന്നതാണ് നിയന്ത്രണം അപ്പാടെ പാളാൻ കാരണമായത്. ഇതിനിടെ പ്രവർത്തകർക്കിടയിലേക്ക് വന്ന കാർ ഒരാളുടെ ​ദേഹത്ത് തട്ടിയതാണ് തർക്കത്തിന് കാരണമായത്. ഇതുവഴിയുള്ള ​ഗതാ​ഗതം ടൗൺഹാൾ വഴി തിരിച്ച് വിടണമെന്നായിരുന്നു ഇവരുടെ ആവശ്യം എന്നാൽ പൊലീസ് വഴങ്ങിയില്ല. പൊലീസിന്റെ അറിവില്ലായ്മ മൂലം ന​ഗരത്തിൽ ഒരു മണിക്കൂറിലേറെ നേരം ​ഗതാ​ഗതം സത്ംഭിച്ചതായി കോൺ​ഗ്രസ്സ് പ്രാദേശിക നേതാക്കൾ പറഞ്ഞു.