ജില്ലയിലെ പോളിങ്ങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്ക് ഏപ്രിൽ 1, 2, 3 തീയതികളിൽ വോട്ട് ചെയ്യാം…

election covid kit pp kit

ജില്ലയിൽ പോളിങ്ങ് ഡ്യൂട്ടിക്കായി നിയമിച്ച ഉദ്യോഗസ്ഥർക്കുള്ള പോസ്റ്റൽ വോട്ടുകൾ രേഖപ്പെടുത്തുന്നതിന് ഏപ്രിൽ ഒന്ന്, രണ്ട്, മൂന്ന് തീയതികളിൽ ജില്ലയിലെ നിയമസഭാ നിയോജക മണ്ഡലങ്ങളിലെ അസി. റിട്ടേണിങ് ഓഫീസർമാരുടെ (ബി.ഡി ഒ മാർ) ഓഫീസുകളിലും തൃശൂർ മണ്ഡലത്തിൽ ജില്ലാ സിവിൽ സ്റ്റേഷനിലെ പതിമൂന്നാം നമ്പർ മുറിയിലും രാവിലെ 9 മുതൽ വൈകീട്ട് 5 വരെ സൗകര്യമുണ്ടാകുമെന്ന് ജില്ലാ ഇലക്ഷൻ ഓഫീസർ കൂടിയായ ജില്ലാ കളക്ടർ അറിയിച്ചു.

thrissur news

പോളിങ് ഡ്യൂട്ടിയുള്ള ഉദ്യോഗസ്ഥർക്ക് തപാൽ വോട്ട് രേഖപ്പെടുത്താനുള്ള സജ്ജീകരണമാണ് ഈ വോട്ടർ ഫെസിലിറ്റേഷൻ സെന്ററിൽ ഒരുക്കിയിട്ടുള്ളത്. പോളിങ്ങ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥർ ഫോറം 12 ൽ അവരവർക്ക് വോട്ടവകാശമുള്ള നിയോജക മണ്ഡലത്തിലെ വണാധികാരിക്ക് തപാൽ വോട്ടിനായി അപേക്ഷ നൽകുകയോ പോളിങ്ങ് നിയമന ഉത്തരവുമായി വോട്ടർ ഫെസിലിറ്റേഷൻ സെന്ററിൽ ഹാജരാവുകയോ വേണമെന്ന്

ജില്ലാകലക്ടർ അറിയിച്ചു. നിലവിൽ തപാൽ വോട്ടിനായി അപേക്ഷ നൽകിയവരും അവരവർക്ക് വോട്ടവകാശമുള്ള വോട്ടർ ഫെസിലിറ്റേഷൻ സെന്ററിൽ ഹാജരായാൽ മതി. ഏപ്രിൽ 3 ന് ഇലക്ഷൻ റിഹേഴ്സൽ ക്ലാസ് നിശ്ചയിച്ച പോളിങ് ഉദ്യോഗസ്ഥരും നിയമന ഉത്തരവുമായി അവരവർക്ക് വോട്ടവകാശമുള്ള നിയോജക മണ്ഡലത്തിലെ വോട്ടർ സഹായ കേന്ദ്രത്തിൽ എത്തേണ്ടതാണ്.