
കുന്നംകുളം നഗരത്തിലെ തുണിക്കടയിലെ സെയിൽസ് ഗേളിനെ ബലാത്സംഗം ചെയ്ത കേസിലെ ഒന്നാം പ്രതിയായ ഓട്ടോ ഡ്രൈവർക്ക് 9 വർഷത്തെ തടവ് ശിക്ഷ . കുന്നംകുളം , ചെറുകുന്ന് ഞാലിൽ വീട്ടിൽ ഗാംഗധരൻ മകൻ ബൈജുവിനെ (42) നെതിരേയാണ് കുന്നംകുളം സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് . ഷിബു. എം. പി. ശിക്ഷ വിധിച്ചത്. 2010 ലായിരുന്നു കേസിനാസ്പദമായ സംഭവം. നഗരത്തിലെ തുണിക്കടയിലെ ജീവനക്കാരിയെ വിവാഹ വാഗ്ദാനം നൽകി മത്തൻ അങ്ങാടിയിലുള്ള പ്രതികളുടെ വീട്ടിൽ കൊണ്ടു പോയി പീഡിപ്പിച്ചതായാണ് കേസ്.