ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ വലിയ കേശവന്‍ ചെരിഞ്ഞു..

ഗുരുവായൂര്‍ ദേവസ്വത്തിലെ കൊമ്പന്‍ വലിയ കേശവന്‍ ചെരിഞ്ഞു. ഇന്ന് രാവിലെ പതിനൊന്നരോടെയാണ് ചെരിഞ്ഞത്. 52 വയസ്സായിരുന്നു. രണ്ട് മാസത്തോളമായി അവശനിലയിരുന്നു. പുറത്തുള്ള മുഴയെ തുടര്‍ന്ന് രണ്ട് വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു. ശാന്തസ്വഭാവക്കാരനായ വലിയ കേശവന്‍ ദേവസ്വത്തിലെ തലയെടുപ്പുള്ള ആനകളില്‍ ‍മുന്നിരയിലായിരുന്നു. 2000ത്തില്‍ ‍ഗുരുവായൂര് സ്വദേശി നാകേരി വാസുദേവന്‍ നമ്പൂതിരിയാണ് നടയിരുത്തിയത്.

thrissur district