കുന്നംകുളം നിയോജകമണ്ധലം യു ഡി.എഫ് സ്ഥാനാർത്ഥി കെ ജയശങ്കറിന്റെ തെരഞ്ഞെടുപ്പ് പ്രചരണ യോഗം ഉദ്ഘാടനം ചെയ്ത് മുൻ മുഖ്യ മന്ത്രി ഉമ്മൻ ചാണ്ടി. തൊഴിലുറപ്പെന്ന പോലെ കേരളത്തിന് യു.ഡി.എഫ് നൽകുന്ന സമ്മാനമാണ് ന്യായ് അതവാ വരുമാനമുറപ്പ് പദ്ധതി എന്ന് അദ്ധേഹം പറഞ്ഞു.
കേരളത്തിന് ഇടതുപക്ഷം അഞ്ച് വർഷം നഷ്ടപെടുത്തി. ഉറപ്പ് നൽകിയ കാര്യങ്ങളൊന്നും ചെയ്തില്ല. യുവാത്വത്തെ തെരുവിലിറക്കി, വാളയാറിലെ കുഞ്ഞുങ്ങളുടെ കരിച്ചിൽ ഇപ്പോഴും കേരളത്തിൽ അലയിടിക്കുന്നുണ്ട്. പി എസ്.ഇ.യെ നോക്കുകുത്തിയാക്കി. ഈ കണ്ണീരുകൾക്കുള്ള മറപടിയാകും ഈ തിരഞ്ഞെടുപ് എന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. യു.ഡി.എഫ് ജില്ലാ ചെയർമാൻ ജോസഫ് ചാലിശ്ശേരി, അധ്യക്ഷനായിരു ന്നു.