സംസ്ഥാനത്തെ വിവിധ ജില്ലകളിലായി നൂറിലതികം മോഷണക്കേസുകളില്‍ പ്രതിയായ എടപ്പാള്‍ കണ്ടനകം സ്വദേശി കൊട്ടാരപ്പാട്ട് സജീഷ്(40) ചങ്ങരംകുളം പോലീസിന്റെ പിടിയില്‍. കവര്‍ച്ച ചെയ്ത ബൈക്കുമായി ക്ഷേത്രങ്ങളില്‍ ഭണ്ഡാരങ്ങള്‍ കുത്തിത്തുറന്ന് മോഷണം. എടപ്പാള്‍ അണ്ണക്കമ്പാട്, വട്ടംകുളം മേഖലയില്‍ നിന്നായി മൂന്ന് ബൈക്ക് മോഷണത്തിലും വട്ടംകുളം സുബ്രമണ്യ ക്ഷേത്രം, ഒതളൂര്‍ ക്ഷേത്രം തുടങ്ങി പ്രദേശത്ത് അടുത്തിടെ നടന്ന ക്ഷേത്ര ഭണ്ഡാരങ്ങള്‍ കുത്തി തുറന്ന് കവര്‍ച്ച ചെയ്തത്. പ്രതിയെ ഇന്ന് പൊന്നാനി കോടതിയില്‍ ഹാജറാക്കും.