
പൊന്നാനി ചാവക്കാട് ദേശീയപാതയിൽ എടക്കഴിയൂർ റോഡ് മുറിച്ചു കടക്കുകയായിരുന്ന ദമ്പതികളെ കാറിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ പരിക്ക് പറ്റിയ വടക്കേകാട് കല്ലൂർ സ്വദേശികളായ പൊന്നേത്ത് മുഹമ്മദ് (68), ഭാര്യ സുബൈദ എന്നിവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി മുഹമ്മദിനെ തൃശൂർ ജൂബിലിമിഷൻ ആശുപത്രിയിലും, സുബൈദയെ അമല ആശുപത്രിയിലും പ്രവേശിപ്പിച്ചു.