
മന്ദലാംകുന്ന് കടലിൽ കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പുന്നയൂർ കുഴിങ്ങര ആലത്തയിൽ നൂറുദ്ദീന്റെ മകൻ ഷരീഫ് ആണ് മരിച്ചത് . ഇന്ന് കാലത്ത് 9:30 ഓട് കൂടിയാണ് അപകടം ഉണ്ടായത്. പുന്നയൂര്‍ എടക്കര കുഴിങ്ങര ഭാഗത്തുള്ള അഞ്ചംഗ സംഘം കുളിക്കാന്‍ ഇറങ്ങിയതില്‍ ഒരാള്‍ തിരയില്‍ പെടുകയായിരുന്നു. ഇയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റൊരാളെ കാണാതാവുകയുമാണ് ഉണ്ടായത്.