
വിയ്യൂർ: വഞ്ചനക്കുറ്റത്തിന് വെള്ളിയാഴ്ച അറസ്റ്റിലായ കെ.എസ്.ഇ.ബി. ഓവർസിയറുടെ പേരിൽ വീണ്ടും അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ വഞ്ചനക്കുറ്റത്തിന് വെള്ളിയാഴ്ച മെഡിക്കൽ കോളേജ് പോലീസും അറസ്റ്റ് ചെയ്തിരുന്നു. ഇടുക്കി അറക്കുളം മൂലമറ്റം മാളിയേൽ സുരേഷ് ബാബു (56)വിനെയാണ് വിയ്യൂർ പോലീസ് അറസ്റ്റ് ചെയ്തത്.
നിലവിൽ കാസർകോട് നെല്ലിക്കുന്ന് കെ.എസ്.ഇ.ബി. സെക്ഷനിലെ ഓവർസിയറാണ്. മുളങ്കുന്നത്തു കാവിൽ ജോലിചെയ്യുന്നതിനിടെ അവിടെ പച്ചക്കറിക്കട നടത്തിയിരുന്ന കോട്ടയം പാല സ്വദേശി സജീവിന്റെയും സുഹൃത്തുക്കളായ മൂന്നുപേരുടെയും ഏഴ് ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് കേസ്.