
എരുമപ്പെട്ടി പോലീസ് രജിസ്റ്റർ ചെയ്ത കേസ്സിൽ തളി, ചേലൂർ ദേശത്ത്, താളത്തിൽ ഇബ്രാഹിം, (48) എന്നയാളെയാണ് കുറ്റക്കാരനെന്നു കണ്ടെത്തിയത്. പ്രതിക്ക് 10 വർഷത്തെ കഠിന തടവിനും,1 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.
പ്രതി 1996 മുതൽ 2001 വർഷം വരെ വീട്ടുജോലിക്കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച് പലപ്പോഴായി ബലാൽസംഘം ചെയ്യുകയുക യായിരുന്നു. തുടർന്ന് ഗർഭിണി ആയപ്പോൾ വിവാഹം കഴിക്കാം എന്നു പറഞ്ഞു വിശ്വസിപ്പിക്കുകയും ചെയ്തു.
അതിന് ശേഷം നിർബന്ധിച്ചു ഭീഷണിപ്പെടുത്തി ഗർഭചിദ്രം നടത്തുകയുമുണ്ടായി. ചോദ്യം ചെയ്ത ഇരയുടെ സഹോദരന്മാ രെയും, മാതാപിതാ ക്കളെയും പ്രതി ക്രൂരമായി മർദ്ദിക്കുകയും, ഇതിനെ തുടർന്ന് ഒരു സഹോദരൻ തൂങ്ങി മരിക്കുകയും ചെയ്തിരുന്നു.