
കൂർക്കഞ്ചേരി സർവ്വീസ് സഹകരണ ബാങ്കിൽ 8 വ്യാജ സ്വർണ്ണ വളകൾ പണയം വെച്ച് 2 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച പൂമ്പാറ്റ സിനിയേയും കൂട്ടാളികളേയും ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കണിമംഗലത്തുളള സുമൻ എന്നയാൾ രണ്ട് സ്വർണ്ണ വളകൾ വീതം പണയം വെച്ച് 2 ലക്ഷം രൂപ വാങ്ങിയിരുന്നു. സംശയം തോന്നിയ ബാങ്കുകാര് വളകള്‍ ശാസ്ത്രീയമായി പരിശോധിച്ചതി ലാണ് സ്വർണ്ണാഭരണങ്ങൾ വ്യാജ സ്വർണ്ണമാണെന്ന് അറിഞ്ഞത്.
ബാങ്ക് അധികൃതർ നിയമ നടപടിക്കായി ഈസ്റ്റ് സ്റ്റേഷനിലേക്ക് പോകാനൊരുങ്ങുമ്പോഴാണ് അനൂപ് എന്നയാളുമൊത്ത് സിനി എന്ന സ്ത്രീ സുമന് ബാങ്കിൽ പണയം വെച്ച സ്വർണ്ണം പിൻവലിക്കാനായി വന്നത്.
ബാങ്ക് അധികാരികൾ ഉടന്‍തന്നെ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ മൂന്നുപേരേയും അറസ്റ്റ് ചെയ്യുകയായിരുന്നു. എര്‍ണാകുളം പള്ളുരുത്തി തണ്ടാശ്ശേരിവീട്ടില് ശ്രീജ (50) എന്ന പൂമ്പാറ്റ സിനി, തൃശ്ശൂര്‍ കണിമംഗലം തച്ചറ വീട്ടില്‍ സുമന്(44), തൊടുപുഴ മണക്കാട് നടുകുടിയില്‍ അനൂപ് (37) എന്നിവരാണ് അറസ്റ്റിലായത്.