
മണലൂരില്‍ പണം വാങ്ങിയാണ് സ്ഥാനാര്‍ത്ഥിയെ നിര്‍ണയിച്ചതെന്ന് ആരോപിച്ച് കെ.പി.സി.സി അംഗം സി.ഐ സെബാസ്റ്റ്യന്‍ രാജി വെച്ചു. ഇന്നലെ മണലൂരിലെ ഇരുപതോളം കോൺഗ്രസ് സംഘടനാ ഭാരവാഹികളും രാജിവെച്ചിരുന്നു. കോണ്‍ഗ്രസിന്റെ പെയ്മെന്റ് നയത്തിലുള്ള പ്രതിഷേധമാണ് രാജിയെന്ന് സി.ഐ.സെബാസ്റ്റ്യന്‍ പറഞ്ഞു. വിജയ സാധ്യതയുള്ളയാളെ പരിഗണിക്കാതെ പണം വാങ്ങി ഇവിടെ സ്ഥാനാർഥിയെ നിറുത്തിയെന്നാണ് ആരോപണം.