
തൃശൂർ പൂരം മുൻ വർഷങ്ങളിലേത് പോലെ പൊലിമയോടെ തന്നെ നടത്താൻ തീരുമാനം. ചീഫ് സെക്രട്ടറി വി.പി ജോയിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലാണ് തീരുമാനം. പൂരത്തിൽ എല്ലാ ചടങ്ങുകളും നടത്തുമെന്നും എന്നാൽ ജനപങ്കാളിത്തത്തിൽ നിയന്ത്രണം ഉണ്ടാകും എന്നും ഇന്ന് ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. കോ വിഡ് പ്രോട്ടോകോൾ പ്രകാരമാകും തൃശൂർ പൂരത്തിന് പ്രവേശനം. പൂരം എക്‌സിബിഷൻ ഉടൻ തുണ്ടങ്ങും എന്നും അധികൃതർ അറിയിച്ചു.തൃശൂർ പൂരം മുൻ വർഷങ്ങളിലേതിന് സമാനമായി പൊലിമ ഒട്ടും ചോരാതെ നടത്തണം എന്നായിരുന്നു തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളുടേയും ക്ഷേത്രങ്ങളുടേയും നിലപാട്. ഇതെല്ലാം പരിഗണിച്ചാണ് പുതിയ തീരുമാനം. ചീഫ് സെക്രട്ടറി ഓൺലൈനായാണ് യോഗത്തിൽ പങ്കെടുത്തത്. കളക്ടർ എസ് ഷാനവാസിന്റെ ചേംമ്പറിൽ ഡി.എം.ഒ, സിറ്റി പോലീസ് കമ്മീഷ്ണർ, പാറമേക്കാവ് തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ തുടങ്ങിയവർ ചീഫ് സെക്രട്ടറിയുമായി നേരിട്ട് കാര്യങ്ങൾ അവതരിപ്പിച്ചു.