
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചു. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രണ്ടിടത്ത് മത്സരിക്കും. മഞ്ചേശ്വരത്തും കോന്നിയിലുമാണ് മത്സരിക്കുന്നത്. തൃശൂരിൽ സുരേഷ് ഗോപി മത്സരിക്കും ,കുമ്മനം രാജശേഖരന്‍, ഇ.ശ്രീധരന്‍, എം.ടി രമേശ് ഉള്‍പ്പെടയുള്ള മുതിര്‍ന്ന നേതാക്കളെല്ലാം പട്ടികയിലുണ്ട്.
മെട്രോ മാന്‍ ഇ ശ്രീധരന്‍ പാലക്കാടും, കുമ്മനം രാജശേഖരന്‍ നേമത്തും, പികെ കൃഷ്ണദാസ് കാട്ടാക്കടയിലും, സികെ പത്മനാഭന്‍ ധര്‍മ്മടത്തും, അല്‍ഫോന്‍സ് കണ്ണന്താനം കാഞ്ഞിരപ്പള്ളിയിലും മത്സരിക്കും.115 സീറ്റുകളിലാണ് ബിജെപി മത്സരിക്കുക. മറ്റ് 24 സീറ്റുകളില്‍ സഖ്യകക്ഷികളായ മൂന്ന് പാര്‍ട്ടികള്‍ക്ക് നല്‍കും.
1– തിരുവനന്തപുരം. കൃഷ്ണകുമാര്‍ 2- പാലക്കാട്. ഇ ശ്രീധരന്‍. 3– തൃശൂര് സുരേഷ് ഗോപി 4– കോഴിക്കോട് നോര്‍ത്ത്.എം ടി രമേഷ്. 5–കോന്നി കെ സുരേന്ദ്രൻ 6– മഞ്ചേശ്വരം നേമം. കുമ്മനം7–രാജശേഖരന വട്ടിയൂര്‍ക്കാവ്. വി വി രാജേഷ് 8–കാട്ടാകട പി കെ കൃഷ്ണദാസ്. 9—തൃത്താല. സന്ദീപ് വാര്യര്‍. 10 — കാഞ്ഞിരപ്പള്ളി. അല്‍ഫോന്‍സ് കണ്ണന്താനം. 11— തിരൂര്. ഡോ. എം അബ്ദുള്‍ സലാം.12– ധര്‍മ്മടം. സി കെ പത്മനാഭന്‍