
തൃശ്ശൂർ: വയനാട് മാനന്തവാടി മക്കിക്കൊല്ലിയിൽ നിന്ന് പിടികൂടിയ കടുവയെ കടുവയെ ശനിയാഴ്‌ച രാവിലെ ഒമ്പതരയോടെ തൃശ്ശൂർ മൃഗശാലയിലെത്തിചു. ജനവാസ മേഖലയിലിറങ്ങിയ കടുവയെ വനംവകുപ്പ് കൂട് സ്ഥാപിച്ച് പിടികൂടിയത്. പല്ലുകൾ കൊഴിഞ്ഞ നിലയിൽ പന്ത്രണ്ട് വയസ്സുള്ള ആൺ കടുവായാണ്. വനാതിർത്തിയിൽ നിന്ന് ഏകദേശം അഞ്ച് കിലോമീറ്റർ അകലെ തവിഞ്ഞാൽ മക്കിക്കൊല്ലിവരെ കടുവ ഇരതേടിയെത്തി. ശരീരഭാഗങ്ങളിൽ മുറിവുകളും പരിക്കുകളുമുണ്ട്. ആന്തരികപരിക്കുകളെക്കുറിച്ച് വിദഗ്‌ധപരിശോധന നടത്തും.
ഇതിനായി നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ശരീരഭാഗങ്ങളിലെ മുറിവുകൾക്കും ആരോഗ്യത്തിനുമുള്ള മരുന്നുകൾ നൽകിയതായി സൂപ്രണ്ട് രാജേഷ് അറിയിച്ചു. ഒഴിഞ്ഞ കൂട്ടിലാണ് കടുവയെ താമസിപ്പിച്ചിരിക്കുന്നത്.