പോലീസിന്റെ മുന്നിൽപ്പെട്ട പ്രതി കുരുമുളക്‌ സ്‌പ്രേ അടിച്ച് രക്ഷപ്പെട്ടു…

police-case-thrissur

ഗുരുവായൂർ: കവർച്ച കേസിലെ പ്രതി പോലീസിന്റെ മുന്നിൽപ്പെട്ടപ്പോൾ മുഖത്തേക്ക് കുരുമുളക്ക് സ്പ്രേ അടിച്ച് രക്ഷപ്പെട്ടു. വ്യാഴാഴ്ച രാവിലെ പേരകത്തുവെച്ചായിരുന്നു സംഭവം. പ്രതിയായ പാലയൂർ കറുപ്പംവീട്ടിൽ ഫവാദ് (32) ആണ്. ഗുരുവായൂർ പോലീസ് സ്റ്റേഷനിലെ സി.പി.ഒ. രതീഷിന്റെ മുഖത്തേക് കുരുമുളക്ക് സ്പ്രേ അടിച്ചത്.

thrissur districtകവർച്ചയുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഫവാദ് മുങ്ങിനടക്കുകയായിരുന്നു. വ്യാഴാഴ്ച പേരകത്തുള്ള ഭാര്യവീട്ടിൽ ഇയാൾ വന്നിട്ടുണ്ടെന്നറിഞ്ഞാണ് പോലീസ് എത്തിയത്. പോലീസിനെ കണ്ടയുടൻ തന്നെ കൈയിൽ കരുതിയ സ്പ്രേ സി.പി.ഒ. രതീഷിന്റെ മുഖത്തേക്ക് അടിച്ച് രക്ഷപ്പെട്ടു. കണ്ണ് തുറക്കാനാകാതെ സി.പി.ഒ. ഏറെ നേരം പ്രയാസപ്പെട്ടു. ചാവക്കാട് താലൂക്ക് ആശുപത്രിയിൽ നിന്ന് ചികിത്സ തേടി.