അനധികൃത മദ്യവിൽപ്പന നടത്തുന്ന ആളെ ഇരിങ്ങാലക്കുട ഇൻസ്പെക്ടറും സംഘവും അറസ്റ്റ് ചെയ്തു…

Bear

ഇരിങ്ങാലക്കുട :- അനധികൃത വിൽപ്പന നടത്തുന്നതിനായി വൻതോതിൽ മദ്യം ബിവറേജസ് കോർപ്പറേഷൻ ഔട്ട് ലെറ്റിൽ നിന്നും വാങ്ങി സൂക്ഷിച്ചിരുന്ന ആളെ ഇരിങ്ങാലക്കുട ഇൻസ്പെക്ടർ അനീഷ് കരീമും സംഘവും അറസ്റ്റ് ചെയ്തു . പൈങ്ങോട് സ്വദേശി കൊല്ലം കുഴി വീട്ടിൽ കൃഷ്ണൻ മകൻ പൈന്റ് സൽഗു എന്ന് വിളിക്കുന്ന സൽഗുണൻ 59 വയസിനെയാണ് 6 ലിറ്റർ വിദേശ മദ്യം സഹിതം പിടികൂടിയത്.

ഒരു വർഷത്തോളമായി ഇയാൾ ഇത്തരത്തിൽ വീട്ടിലും പരിസരത്തും മദ്യ കച്ചവടം നടത്തിവരുകയാണ് വീടിന്റെ പരിസരത്തുള്ള ഒഴിഞ്ഞ പറമ്പിലും കുറ്റി കാടുകളിലുമാണ് ഇയാൾ മദ്യം സൂക്ഷിച്ചിരുന്നത് പൈങ്ങോടും പ്രാന്ത പ്രദേശത്തും ഒരാൾ വൈകുന്നേരങ്ങളിൽ വ്യാപകമായി വിദേശ മദ്യം വിൽപ്പന നടത്തുന്നതായി തൃശ്ശൂർ റൂറൽ എസ്.പി. ജി. പൂങ്കുഴലി ഐ.പി.എസ്സിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി ടി.ആർ രാജേഷിന്റെ നിർദ്ദേശ പ്രകാരം പോലീസ് ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു.

thrissur districtഇയാള് മദ്യം വിൽപ്പനക്കായി നിൽക്കുന്ന സമയം പോലീസ് തന്ത്രപൂർവ്വം പൈന്റ് സൽഗുവിനെ പിടികൂടുകയായിരുന്നു തുടർന്ന് നടത്തിയ പരിശോധനയിൽ കൂടുതൽ മദ്യം ഇയാളുടെ കൈവശം പോലീസ് കണ്ടെത്തുകയായിരുന്നു . പെഗ് അളവിലും ഇയാൾ മദ്യം വിതരണം നടത്തിയിരുന്നതായി പറയുന്നു. സമീപ പ്രദേശത്ത് ബിററേജുകൾ ഇല്ലാത്തത് ഇയാൾക്ക് വിൽപ്പന നടത്തുവാൻ സഹായകരമായി. ബിവറേജസ് കോർപ്പറേഷന്റെ വിലയിൽ നിന്നും ഇരട്ടിയിൽ അധികം വിലക്കാണ് ഇയാൾ. മദ്യം വിൽപ്പന നടത്തിയിരുന്നത്.