
തൃശ്ശൂർ: വടക്കുന്നാഥ ക്ഷേത്രത്തിൽ ശിവരാത്രിയുടെ ഭാഗമായി നടന്ന ലക്ഷാർച്ചനാ സമാപനം കുറിച്ച് ക്ഷേത്രത്തിൽ തന്ത്രി പുലിയന്നൂർ ശങ്കരനാരായണൻ നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ കലശ പ്രദക്ഷിണം നടന്നു. പ്രദക്ഷിണത്തിന് ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് പങ്കജാക്ഷൻ, സെക്രട്ടറി ടി.ആർ. ഹരിഹരൻ, പി. ശശിധരൻ, എം.ജി. രഘുനാഥ് എന്നിവർ നേതൃത്വം നൽകി.