കേരളത്തിലെ ഇന്ധന വിലവര്‍ധനവിന് ഉത്തര വാദികള്‍ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കുമാണ് എന്ന ആരോപണവുമായി ബി.ജെ.പി ദേശീയ ഉപാധ്യക്ഷനും മലപ്പുറം ലോക്സഭ മണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥിയുമായ എ.പി അബ്ദുള്ളക്കുട്ടി. മാഹിയില്‍ നിന്ന് ഡീസല്‍ അടിച്ചത് കൊണ്ട് അഞ്ചു രൂപ കുറവാണെന്നും പെട്രോള്‍ വിലയെക്കുറിച്ച് കോണ്‍ഗ്രസ് പണ്ട് ചെയ്തതുപോലെ ആഗോള പ്രതിഭാസമെന്ന് പറഞ്ഞ് കൈയ്യൊഴുന്നില്ലെന്നും നരേന്ദ്രമോദിയുടെ ഭരണം മുന്നേറുമ്പോള്‍ പെട്രോള്‍ മാഫിയയെ നിലക്ക് നിര്‍ത്തുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. നരേന്ദ്ര മോദിയുടെ ഭരണം മുന്നേറുമ്പോള്‍ പെട്രോള്‍ മാഫിയയെ നിലക്ക് നിര്‍ത്തുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു. നരേന്ദ്രമോദിയുടെ പിന്തുണയോടെ മലപ്പുറം നഗരത്തെ സ്മാര്‍ട്ട് സിറ്റിയാക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.








