
ചെന്ത്രാപ്പിന്നി: ബി.ജെ.പിയില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ച് സി.പി.എമ്മിലേക്ക് വന്ന 15 കുടുംബങ്ങള്‍ക്ക് സ്വീകരണം നല്കി. സി.പി.എം എടത്തിരുത്തി, ചെന്ത്രാപ്പിന്നി ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കാളിക്കുട്ടി സാംസ്കാരിക നിലയത്തില്‍ നടത്തിയ സ്വീകരണ സമ്മേളനത്തില്‍ ജില്ല കമ്മിറ്റിയംഗം പി.എം. അഹമ്മദ് സ്വീകരിച്ചു. ഇതില്‍ 22 പേര് പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു.