ഗുരുവായൂര്‍ സീറ്റില്‍ ചാവക്കാട് ഏരിയ സെക്രട്ടറിയും മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാനുമായ എന്‍ കെ അക്ബര്‍ സി.പി.ഐഎം സ്ഥാനാര്‍ത്ഥിയാകും….

Thrissur_vartha_election_news_2021_kerala_thrissur_malayalam_dates_details

ഗുരുവായൂര്‍ സീറ്റില്‍ ചാവക്കാട് ഏരിയ സെക്രട്ടറിയും മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാനുമായ എന്‍ കെ അക്ബര്‍ സി.പി.ഐഎം സ്ഥാനാര്‍ത്ഥിയാകും. കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സമിതി തീരുമാനം ജില്ലാ സെക്രട്ടറിയേറ്റിന് വിടുകയായിരുന്നു. ബേബി ജോണ്‍ ഗുരുവായൂരില്‍ മത്സരിക്കേണ്ടെന്ന് ജില്ലാ സെക്രട്ടേറിയറ്റ് തീരുമാനിച്ചു. ചേലക്കരയില്‍ കെ രാധാകൃഷ്ണന്‍ മത്സരിക്കും. മുന്‍പും ഇദ്ദേഹം ചേലക്കരയില്‍ നിന്ന് ജനവിധി തേടിയിരുന്നു. സിറ്റിംഗ് എം.എല്‍.എയ ആര്‍ പ്രദീപിനെ ഒഴിവാക്കി. അതേ സമയം ചാലക്കുടി സീറ്റ് കേരളാ കോണ്‍ഗ്രസ് നല്‍കാന്‍ സി.പി.ഐഎം തീരുമാനമായി. കേരള കോണ്‍ഗ്രസ് (എം)- സി.പി.ഐഎം ഉഭയകക്ഷി ചര്‍ച്ചയിലാണ് തീരുമാനം.

ഇരിങ്ങാലക്കുടയില്‍ സി.പി.ഐഎം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്റെ ഭാര്യ ആര്‍ ബിന്ദുവിനെ പരിഗണിച്ചതോടെയാണ് ചാലക്കുടി കേരള കോണ്‍ഗ്രസ് സി.പി.എമ്മിൻവിട്ട് നല്‍കാന്‍ തീരുമാനമായത്. അഡ്വ മാത്യു. അതേസമയം ചങ്ങനാശ്ശേരി സീറ്റിനായി ജോസ് കെ മാണി പക്ഷം സമ്മര്‍ദം തുടരുകയാണ്.

thrissur district