
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ ഇന്ന് കേരളത്തിൽ. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാൻ വേണ്ടി ഇന്ന് വൈകിട്ട് 6.30ന് അദ്ദേഹം തിരുവനന്തപുരത്തെത്തും.
തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന അമിത് ഷാ ഞായറാഴ്ച രാവിലെ റോഡ് മാർഗം കന്യാകുമാരിയിലേക്കു പോകും. വൈകീട്ട് 5.30ന് ശംഖുമുഖം കടപ്പുറത്ത് നടക്കുന്ന വിജയ യാത്രയുടെ സമാപന സമ്മേളനം അദ്ദേഹം ഉദ്ഘാടനം ചെയ്യും.