
തൃശൂരിൻ്റെ സ്വന്തം ചാലക്കുടി കാരൻ… താരപരിവേഷമില്ലാതെ തികച്ചും സാധാരണക്കാരനായി ജീവിച്ച കലാഭവന്‍ മണി ഓട്ടോറിക്ഷക്കാരനായി ജീവിതം തുടങ്ങിയാത്, മിമിക്രി രംഗത്ത് ശ്രദ്ധേയനായി പിന്നീട് സിനിമയിലെത്തിയ, നാടന്‍ പാട്ടുകളിലൂടെ കലാഭവന്‍ മണി മലയാളികളുടെ പ്രിയപ്പെട്ട പാട്ടുകാരനായി. അഭിനയം, ആലാപനം, സംഗീത സംവിധാനം, രചന അങ്ങനെ മണി കൈ വയ്ക്കാത്ത മേഖലകള്‍ വളരെ കുറവ്. കലാഭവൻ മണി പ്രേക്ഷകരില്‍ സമ്മാനിച്ച അടുപ്പത്തിന്റെ ആഴം കാലം എത്ര കടന്ന് പോയാലും മാഞ്ഞു പോകില്ല.