
വാട്സ്ആപ്പിൽ ഇനി ഡെസ്ക്ടോപ്പ് ആപ്പു വഴിയും വോയ്സ്, വീഡിയോ കോളുകള്‍ ചെയ്യാനുള്ള സംവിധാനം ഒരുങ്ങി. ഉപയോക്താക്കളുടെ സ്വകാര്യത പൂര്‍ണമായും ഉറപ്പാക്കിയാ രൂപ കല്പനയിലുള്ള ഈ സംവിധാനം എല്ലാവര്ക്കും ആശ്രയിക്കാവുന്നതും മികച്ച ഗുണനിലവാരമുള്ളതുമാകും ഇത്.
ആദ്യ പടിയായി രണ്ടുപേര്‍ തമ്മിലുള്ള കോളുകക്കും ഭാവിയില്‍ ഗ്രൂപ് കോളുകളാക്കിയും വികസിപ്പിക്കും. കഴിഞ്ഞ വര്‍ഷത്തിനിടെ, വാട്സ്ആപ്പ് കോളുകളില്‍ വൻ വര്‍ധനയുണ്ടായതായി വാട്സാപ്പ് കമ്പനി പറഞ്ഞു. കമ്പ്യൂട്ടറിലും ഫോണിലും ഇന്റര്‍നെറ്റ് കണക്ഷനുള്ളപ്പോഴേ കോളുകള്‍ സാധ്യമാകൂ. ഉപയോക്താക്കള്‍ കമ്പ്യൂട്ടറിന്റെ മൈക്രോഫോണും കാമറയുമായി ബന്ധം സ്ഥാപിക്കാന്‍ വാട്സ്ആപ്പിന് അനുമതി നല്‍കുകയും വേണം.