ധര്മജന് ബോള്‍ഗാട്ടി ക്കെതിരെ കോണ്‍ഗ്രസ് ബാലു ശേരി മണ്ഡലം കമ്മിറ്റി, നടിയെ ആക്രമിച്ച കേസില്‍ മുന്നണി മറുപടി പറയേണ്ടി വരുമെന്നും മണ്ഡലം കമ്മിറ്റി. ഇക്കാര്യം ഉന്നയിച്ച് കെ പി സി സി ക്ക് ബാലുശേരി മണ്ഡലം കമ്മിറ്റി കത്ത് അയച്ചു. തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുന്‍പ് തന്നെ ബാലുശേരിയില്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയായി ധര്‍മജനെ പരിഗണിച്ചതിനെതിരെയാണ് കമ്മിറ്റി രംഗത്ത് എത്തിയിരിക്കുന്നത്.
നടിയെആക്രമിച്ച കേസില്‍ പ്രതിയായ നടനെ അനുകൂലിക്കുന്ന നിലപാട് എടുത്ത ധര്‍മജനെ ഉയര്‍ത്തിക്കാട്ടുന്നത് മുന്നണിക്ക് ഗുണകരമാകില്ലെന്നാണ് കെ പി സി സി യെ അറിയിച്ചിരിക്കുന്നത്. ധര്‍മജനെ മാറ്റി നിര്‍ത്തി മറ്റു യുവാക്കള്‍ക്ക് അവസരം നല്‍കണമെന്നാണ് കമ്മിറ്റിയുടെ ആവശ്യം.