
പാലാരിവട്ടം മേല്‍പാലത്തിന്റെ നിര്‍മാണം നാളെ പൂര്‍ത്തിയാകുമെന്ന് ഇ.ശ്രീധരന്‍. പൂർത്തീകരണത്തിന് ശേഷം പാലം നാളെയോ മറ്റെന്നാളോ സര്‍ക്കാരിന് കൈമാറും. പാലാരിവട്ടം പാലത്തിന്റെ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ആയെന്നും, ഊരാളുങ്കല്‍ സൊസൈറ്റിക്ക് പ്രത്യേക നന്ദി എന്നും ഇ.ശ്രീധരന്‍ പറഞ്ഞു. ഇന്ന് രാവിലെ പാലത്തിന്റെ ഇതുവരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ എത്തിയതായിരുന്നു ഇ.ശ്രീധരന്‍.
നിലവിൽ പാലത്തിന്റെ ഒരുവിധം പണിയെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. നാളത്തോടുകൂടി മുഴുവന്‍ പണികളും പൂര്‍ത്തിയാകും. ഇത്ര വേഗത്തില്‍ പാലം പണി പൂര്‍ത്തിയാക്കാന്‍ സാധിച്ചതില്‍ തനിക്ക് വളരെ സന്തോഷമുണ്ട് എന്നും വേഗത്തില്‍ പൂര്‍ത്തിയാക്കിയ ഊരാളുങ്കല്‍ സൊസൈറ്റിക്ക് തന്റെ പ്രത്യേകം നന്ദി പറയുന്നതായും ഇ.ശ്രീധരന്‍ കൂട്ടിച്ചേർത്തു.