
കോ വിഡ് വാക്സിന് എടുക്കുന്നവര്‍ക്ക് നല്കുന്ന സര്‍ട്ടിഫിക്കറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അച്ചടിച്ചത് തെരഞ്ഞെടുപ്പ് ചട്ടലംഘനമെന്ന് പരാതി. ഇതിനെതിരെ കോണ്‍ഗ്രസ് പരാതിപ്പെട്ടതോടെ ഇലക്ഷന് കമ്മീഷന് ഇടപെട്ടു. 24 മണിക്കൂറിനുള്ളില്‍ പശ്ചിമ ബംഗാള്‍ ചീഫ് ഇലക്ടറല്‍ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ചീഫ് ഇലക്ഷന് കമ്മീഷന് ആവശ്യപ്പെട്ടത്..
അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ബി.ജെ.പിയുടെ മുഖ്യപ്രചാരകന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രിയുടെ ഫോട്ടോ കോ വിഡ് വാക്സിന് സര്‍ട്ടിഫിക്കറ്റില്‍ അച്ചടിക്കുന്നത് വോട്ടര്‍മാരെ സ്വാധീനിക്കുമെന്നും പെരുമാറ്റ ചട്ടലംഘനമാണെന്നുമാണ് പരാതി. അതേസമയം ബി.ജെ.പി നേതാക്കള്‍ അവകാശപ്പെടുന്നത് മാതൃകാപരമായ രീതിയിലാണ് പ്രധാനമന്ത്രി കോ വിഡ് വ്യാപനം കൈകാര്യം ചെയ്തത് എന്നാണ്.