താജ്മഹലിന് ബോംബ് ഭീഷണി; സ‍ഞ്ചാരികളെ ഒഴിപ്പിച്ച് പരിശോധന..!!

താജ്മഹലില്‍ ബോംബ് സ്‌ഫോടനം ഉണ്ടാവുമെന്ന് പറഞ്ഞ് രാവിലെയാണ് യുപി പോലീസിന് അജ്ഞാത ഫോൺ വിളി വരുന്നത്. ഉടനടി തന്നെ ബോംബ് സ്‌ക്വാഡ് സഞ്ചാരികളെ മാറ്റി വിശദമായ പരിശോധന നടത്തി. എന്നാൽ ഇതുവരെ ഒന്നും കണ്ടെത്തിയിട്ടില്ലെന്ന് ഐജി അറിയിച്ചു.. ഭീഷണി സന്ദേശം ലഭിച്ച സാഹചര്യത്തിൽ അതീവ ജാഗ്രതാ നിര്‍ദേശമാണ് മേഖലയില്‍ പുറപ്പെടുവിച്ചത്. വ്യാജ സന്ദേശം ആകുമെന്നാണ് പോലീസ് സംശയി ക്കുന്നത്.