തൃശ്ശൂരിൽ രണ്ടിടങ്ങളിൽ ഘടക കക്ഷികൾക്ക് സീറ്റ് നൽകുന്നതിനെതിരെ യൂത്ത് കോൺഗ്രസ്സ് പ്രമേയം. ആർ എസ് പി കൈപ്പമംഗലം സീറ്റ് നല്‍കുന്നതിനെതിരെയും, ചേലക്കര ലീഗിന് നൽകുന്നതിനും എതിരായിട്ടാണ് ഈ പ്രമേയം പാസ്സാക്കിയിട്ടുള്ളത്. യൂത്ത് കോൺഗ്രസ്സ് ഐക്യഖണ്ഡേനായാണ് ആർ എസ് പി കൈപ്പമംഗലം സീറ്റ് നല്‍കുന്നതിനെതിരെ പ്രമേയം പാസ്സാക്കിയത്.
മണ്ഡലത്തിൽ ആർ എസ് പി യാതൊരു സ്വാധീനവും നിലവിൽ ഇല്ല. കൈപ്പമംഗലം കോൺഡ്രസ്സിനു അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ്. കോൺഗ്രസിന് അനായാസം വിജയിക്കാവുന്ന ഈ സാഹചര്യത്തിൽ ആർ എസ് പി സീറ്റ് നൽകാൻ കഴിയില്ല എന്ന് യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം കമ്മിറ്റി കുറ്റപ്പെടുത്തി.