
തൃശ്ശൂര്‍ ചാവക്കാട് ഇരട്ടപ്പുഴ മണവാട്ടി പാലത്തിനടുത്ത് വീട്ടില്‍ അമ്മയും ഒന്നര വയസ്സുള്ള കുഞ്ഞും മരിച്ച നിലയില്‍. ആത്മഹത്യയാണെന്നാണ് പൊലീസ് നിഗമനം. ബ്ലാങ്ങാട് ചക്കാണ്ടന്‍ ഷണ്‍മുഖന്റെ മകള്‍ ജിഷ (24), മകള്‍ ദേവാംഗന (ഒന്നര വയസ്) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്. ഷാളുകളില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. സംഭവ സമയം വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. കഴിഞ്ഞയാഴ്ചയാണ് ജിഷ കുഞ്ഞുമായി സ്വന്തം വീട്ടിലെത്തിയത്.
ഭര്‍ത്താവ് പേരകം സ്വദേശി അരുണ്‍ ലാല്‍ ഒന്നര മാസം മുന്‍പാണ് ഗള്‍ഫിലേക്ക് തിരിച്ചു പോയത്. മകളെ കൊലപ്പെടുത്തിയ ശേഷം ജിഷ ജീവനൊടുക്കി എന്നാണ് കരുതുന്നത് എന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യയുടെ കാരണം വ്യക്തമായിട്ടില്ലെന്ന് പൊലീസ്. രണ്ടു വര്ഷം മുൻപ് ആയിരുന്നു ഇരുവരുടേയും വിവാഹം. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹങ്ങള്‍ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഇന്ന് മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.